CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 30 Minutes 16 Seconds Ago
Breaking Now

എന്നോട് ക്ഷമിക്കൂ, കുറച്ച് നാള്‍ കൂടി സഹിക്കണം; കൊറോണാവൈറസില്‍ ജനങ്ങളോട് പ്രധാനമന്ത്രി

പാവപ്പെട്ട സഹോദരങ്ങള്‍ക്ക് തങ്ങളെ ഇത്തരം ഒരു അവസ്ഥയില്‍ കൊണ്ടെത്തിച്ച ഇയാള്‍ എന്ത് പ്രധാനമന്ത്രിയാണെന്ന് ചിന്തിക്കും

രാജ്യം സമ്പൂര്‍ണ്ണമായി അടച്ചിട്ട് ആളുകളെ ബുദ്ധിമുട്ടിലാക്കിയതില്‍ ജനങ്ങളോട് ഖേദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ കൊറോണാവൈറസിന് എതിരായ പോരാട്ടം ജീവന്റെയും, മരണത്തിന്റേതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'നിങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നതില്‍ നിങ്ങള്‍ എന്നോട് ക്ഷമിക്കുമെന്നാണ് എന്റെ മനഃസാക്ഷി പറയുന്നത്. പ്രത്യേകിച്ച് പാവപ്പെട്ട സഹോദരങ്ങള്‍ക്ക് തങ്ങളെ ഇത്തരം ഒരു അവസ്ഥയില്‍ കൊണ്ടെത്തിച്ച ഇയാള്‍ എന്ത് പ്രധാനമന്ത്രിയാണെന്ന് ചിന്തിക്കും. ഈ അടച്ചുപൂട്ടല്‍ നിങ്ങളെയും, നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കാനാണ്. ഏതാനും ദിവസത്തേക്ക് കൂടി ക്ഷമ കാണിക്കണം', പ്രധാനമന്ത്രി കൊറോണവൈറസ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ മന്‍കി ബാത് പരിപാടിയില്‍ പറഞ്ഞു. 

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ രണ്ട് തവണ പ്രധാനമന്ത്രി ഈ വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകഴിഞ്ഞു. മാര്‍ച്ച് 24-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആയിരത്തോളം പേരിലേക്ക് ബാധിച്ച ഇന്‍ഫെക്ഷന്‍ 25 പേരെയാണ് ഇന്ത്യയില്‍ കൊലപ്പെടുത്തിയത്. 

കൊറോണാവൈറസ് ശക്തിയാര്‍ജ്ജിക്കുന്ന ഘട്ടത്തില്‍ പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി സിറ്റിസണ്‍ അസിസ്റ്റന്‍സ് & റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് ഫണ്ടിന് (പിഎം-കെയേഴ്‌സ്) തുടക്കമിട്ടിരുന്നു. നിരവധി ആളുകളും, സ്ഥാപനങ്ങളും ഇന്ത്യയുടെ കൊറോണാ പോരാട്ടത്തിന് പിന്തുണയേകി വന്‍തുക ഇതിലേക്ക് സംഭാവന നല്‍കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.