CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 11 Seconds Ago
Breaking Now

രോഗികള്‍ ഒരു ലക്ഷം കടന്നു ; മൂവായിരത്തിലേറെ മരണം ; രാജ്യം ആശങ്കയില്‍

കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 10,000 പേരാണ് രാജ്യത്ത് രോഗബാധിതരായത്.

കൊവിഡ് വ്യാപനത്തിന്റെ ഭീഷണിയുയര്‍ത്തി രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറില്‍ 4970 പേര്‍ക്കുകൂടി പുതുതായി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1,01,139 ആയി. 24 മണിക്കൂറില്‍ 134 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 3,163 ആയി.

തിങ്കളാഴ്ച രാജ്യത്തെ വിവിധ ആശുപത്രികളില്‍നിന്നും 2,350 പേര്‍ക്ക് രോഗം ഭേദമായി. 39,174 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി.

കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 10,000 പേരാണ് രാജ്യത്ത് രോഗബാധിതരായത്. ഇതോടെ ഇന്ത്യയില്‍ രോഗവ്യാപനത്തിന്റെ തോത് കുറയുന്നില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ദല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയില്‍ പ്രതിദിനം രണ്ടായിരം പേര്‍ക്ക് എന്ന നിലയ്ക്കാണ് രോഗം പടര്‍ന്നുപിടിക്കുന്നത്. സംസ്ഥാനത്ത് മാത്രം 35,000ത്തില്‍ അധികം കൊവിഡ് രോഗികളുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.