CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 35 Minutes 27 Seconds Ago
Breaking Now

രാജ്യത്തെ കൊവിഡ് വ്യാപനം ഉയര്‍ന്ന് തന്നെ; 24 മണിക്കൂറില്‍ അയ്യായിരത്തിലധികം രോഗികള്‍

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 5,609 കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,12,359 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ച മരിച്ചത് 132 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 3435 ആയി ഉയര്‍ന്നു. ഇതുവരെ 45,300 പേര്‍ രോഗ മുക്തരായി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 39,297 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 13,191 പേര്‍ക്കും ഗുജറാത്തില്‍ 12,537 പേര്‍ക്കുമാണ് രോഗം ബാധിച്ചിട്ടുള്ളത്.

 




കൂടുതല്‍വാര്‍ത്തകള്‍.