CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 54 Minutes 52 Seconds Ago
Breaking Now

24 മണിക്കൂറില്‍ 8000ത്തിലധികം രോഗികള്‍; ലോകത്ത് ഇന്ത്യ എട്ടാം സ്ഥാനത്ത്

വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കു പ്രകാരമാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ജര്‍മനിയെ മറികടന്ന് എട്ടാം സ്ഥാനത്ത് എത്തിയത്.

കോവിഡ് 19 രോഗവ്യാപനം ഇന്ത്യയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. 24 മണിക്കൂറിനിടെ 8000 ലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ലോകത്തെ കോവിഡ് പട്ടികയില്‍ എട്ടാം സ്ഥാനത്തേയ്ക്ക് ഇന്ത്യ ഉയര്‍ന്നു. ലോകത്തെ കോവിഡ് കണക്കുകള്‍ രേഖപ്പെടുത്തുന്ന വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കു പ്രകാരമാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ജര്‍മനിയെ മറികടന്ന് എട്ടാം സ്ഥാനത്ത് എത്തിയത്.

ഇന്ത്യയില്‍ ഇതുവരെ 1,86,186 പേര്‍ക്കു രോഗംബാധിച്ചെന്നാണ് വേള്‍ഡോ മീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നത്. ജര്‍മനിയിലാകട്ടെ 1,83,332 കോവിഡ് രോഗബാധിതരാണുള്ളത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1,82,143 കോവിഡ് രോഗികളാണ് ഇന്ത്യയില്‍ ഉള്ളത്. ഇതില്‍ 89,995 പേരാണ് ചികിത്സയിലുള്ളത്.

ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ബംഗാളില്‍ 371 കേസുകളും ഡല്‍ഹിയില്‍ 1295 കേസുകളുമാണ് ഞായറാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,844 ആയി.

 

മഹാരാഷ്ട്രയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 65168 ഉം മരണം 2197 ആയി. സംസ്ഥാനത്ത് 91 പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ആകെ രോഗം ബാധിച്ച പോലീസുകാരുടെ എണ്ണം 2416 ആയി.

 




കൂടുതല്‍വാര്‍ത്തകള്‍.