CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 15 Seconds Ago
Breaking Now

തട്ടിക്കൊണ്ടുപോയവര്‍ അലിവു തോന്നി വിട്ടയച്ചു ; ആയിരം രൂപയും വസത്രവും നല്‍കി ; സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവതിയുടെ മൊഴിയില്‍ സംശയം പ്രകടിപ്പിച്ച് പോലീസ്

താന്‍ ഇതിന് മുമ്പും ചിലബോക്‌സുകള്‍ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും അത് കോസ്‌മെറ്റിക് സാധനങ്ങളാണെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ബിന്ദു പറയുന്നു.

മാന്നാറില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തിയതിന് പിന്നാലെ അവര്‍ നല്‍കിയ മൊഴിയില്‍ ദുരൂഹത ആരോപിച്ച് പോലീസ്. സ്വര്‍ണ്ണക്കടത്ത് സംഘമാണ് തന്നെ ത്ടടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരിച്ച യുവതി പക്ഷെ, തനിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നാണ് ആവര്‍ത്തിക്കുന്നത്. മാന്നാര്‍ സ്വദേശി ബിന്ദു ദുബായിയില്‍ നിന്നും മാലി വഴി വരുന്നതിനിടെ സ്വര്‍ണ്ണം കൊണ്ടുവന്നു എന്നും പിടിക്കപ്പെടുമെന്ന് ഭയന്ന് മാലിയില്‍ ഉപേക്ഷിച്ചു എന്നും സമ്മതിക്കുന്നുണ്ട്.

വിമാനത്താവളത്തില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സ്വര്‍ണ്ണമാണ് കൈയ്യിലുള്ളതെന്ന് അറിഞ്ഞതെന്നാണ് ഇവര്‍ പറയുന്നത്. ഇതോടൊപ്പം തന്നെ സ്വര്‍ണ്ണംകൊടുത്ത ഹനീഫയെയും അയാളുടെ ആള്‍ക്കാരെയും നല്ല പരിചയമുണ്ടെന്ന് യുവതി പറയുന്നു. ഭര്‍ത്താവ് ദുബായില്‍ സ്വകാര്യടാക്‌സി ഓടിച്ചിരുന്നപ്പോള്‍ ഹനീഫയ്ക്കുവേണ്ടി പലസ്ഥലങ്ങളിലും ആള്‍ക്കാരെ കൊണ്ടുപോയിട്ടുണ്ട്. അങ്ങനെയുള്ള പരിചയമാണെന്നാണ് ഇവര്‍ പറയുന്നത്.

താന്‍ ഇതിന് മുമ്പും ചിലബോക്‌സുകള്‍ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും അത് കോസ്‌മെറ്റിക് സാധനങ്ങളാണെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ബിന്ദു പറയുന്നു.

അതേസമയം, തന്നെ മാന്നാറില്‍ നിന്നും തട്ടിക്കൊണ്ടു പാലക്കാട്ടേക്ക് കൊണ്ടുപോയ സംഘം ചുരിദാര്‍ വാങ്ങി നല്‍കിയെന്നും 1000 രൂപ നല്‍കിയെന്നും യുവതി പറയുന്നു. വടക്കഞ്ചേരിയില്‍ ഉപേക്ഷിക്കുന്നതിനു മുന്‍പ് പുതിയ ചുരിദാര്‍ വാങ്ങിത്തരികയും 1000 രൂപ തരികയും ചെയ്തുവെന്ന് ബിന്ദു പറയുന്നു.

പോലീസ് പട്രോളിങ് കാണുമ്പോള്‍ ബിന്ദുവിന്റെ തല സീറ്റിനടിയീലേക്കു താഴ്ത്തിവെക്കും. നെല്ലിയാമ്പതിയിലെത്തിയപ്പോള്‍ മറ്റൊരു വാഹനത്തില്‍ കയറ്റി. എന്നാല്‍, സംഘത്തിലുണ്ടായിരുന്ന ചിലരുടെ മനസ്സലിഞ്ഞു വഴിയില്‍ ഇറക്കിവിടാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ബിന്ദു നല്‍കിയിരിക്കുന്ന മൊഴി.

 




കൂടുതല്‍വാര്‍ത്തകള്‍.