CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 44 Minutes 26 Seconds Ago
Breaking Now

പുതിയതായി വാങ്ങിയ ഭൂമിയില്‍ നിന്ന് സ്ഥലമുടമയ്ക്ക് ലഭിച്ചത് ഒരു കുടം സ്വര്‍ണം ; നിധി പിടിച്ചെടുത്ത് ജില്ലാ കളക്ടര്‍

മണ്ണിളക്കുന്നതിനായി പ്രദേശത്ത് മണ്ണ് മാന്തി യന്ത്രങ്ങളടക്കം എത്തിച്ചിരുന്നു. നിലം നിരപ്പാക്കുന്നതിനിടെയാണ് ഒരു കുടം സ്വര്‍ണ്ണം കാണുന്നത്.

കൃഷിക്കായി നിലം നികത്തുന്നതിനിടെ മണ്ണിനടിയില്‍ നിന്നും നിധി കണ്ടെത്തി കര്‍ഷകനായ നരസിംഹ. തെലങ്കാനയിലെ ജംഗാവോണ്‍ ജില്ലയിലെ പെമ്പരത്തിയിലാണ് സംഭവം. അഞ്ച് കിലോഗ്രാമോളം സ്വര്‍ണ്ണവും വെള്ളിയുമടങ്ങിയ കുടമാണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ ആഭരണങ്ങള്‍ കണ്ടുകെട്ടി. താന്‍ പുതിയതായി വാങ്ങിയ ഭൂമിയില്‍ നിന്നും കണ്ടെത്തിയ നിധി കണ്ട് അത്ഭുതപ്പെട്ട് നില്‍ക്കുന്ന നരസിംഹയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്.

കര്‍ഷകനായ നരസിംഹ തന്റെ കൃഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഒരു മാസം മുമ്പ് ദേശീയ പാതയ്ക്ക് സമീപമായി 11 ഏക്കര്‍ ഭൂമി വാങ്ങുന്നത്. മണ്ണിളക്കുന്നതിനായി പ്രദേശത്ത് മണ്ണ് മാന്തി യന്ത്രങ്ങളടക്കം എത്തിച്ചിരുന്നു. നിലം നിരപ്പാക്കുന്നതിനിടെയാണ് ഒരു കുടം സ്വര്‍ണ്ണം കാണുന്നത്.

മണ്ണില്‍ നിധി കണ്ട് ഞെട്ടിയ നരസിംഹ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. പാത്രത്തില്‍ ഉണ്ടായിരുന്നത് സ്വര്‍ണ്ണമായിരുന്നുവെന്ന് സ്ഥലം എസിപി എസ് വിനോദ് കുമാര്‍ വ്യക്തമാക്കി. സ്വര്‍ണ്ണം റവന്യു വകുപ്പിന് കൈമാറിതായും അദ്ദേഹം അറിയിച്ചു. സ്ഥലത്തെത്തിയ അവര്‍ സംഭവം വിലയിരുത്തുകയും സ്വര്‍ണ്ണം വിശദമായ പരിശോധനയ്ക്കയക്കുകയും ചെയ്തു.

സംഭവം അറിഞ്ഞ് നിരവധി ആളുകളാണ് നിധി കാണുന്നതിനായി പ്രദേശത്ത് തടിച്ച് കൂടിയത്. ചിലരാകട്ടെ സ്വര്‍ണ്ണം നിറഞ്ഞ ലോഹ പത്രത്തിന് മുന്നില്‍ പൂജ നടത്തുകയും ചെയ്തു. കുടത്തില്‍ കണ്ടെത്തിയ വിലപിടിപ്പുള്ള വസ്തുക്കള്‍ കകതിയ രാജവംശത്തിന്റേതാകാമെന്നാണ് വിലയിരുത്തല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.