CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 20 Minutes 38 Seconds Ago
Breaking Now

റോഡുകള്‍ മോശം, ആഡംബര കാറിന് പോകാനാകില്ല; താലികെട്ടിയ പെണ്ണിനെ മണ്ഡപത്തില്‍ തന്നെ ഉപേക്ഷിച്ച് സ്ത്രീധനവുമായി വരന്‍ മടങ്ങി !!

വേദിയിലെത്തിയത് മുതല്‍ ഇയാള്‍ വധുവിന്റെ ബന്ധുക്കളുമായി ദേഷ്യപ്പെടുകയും തര്‍ക്കത്തിലാവുകയും ചെയ്തു.

ഗ്രാമത്തിലെ റോഡുകള്‍ മോശമാണെന്നും തന്റെ ആഡംബര കാറിന് പോകാനും സാധിക്കുന്നില്ലെന്ന് പറഞ്ഞ് താലികെട്ടിയ പെണ്ണിനെ ഉപേക്ഷിച്ച് വരന്‍ മുങ്ങി. അതേസമയം, വധുവിന്റെ വീട്ടുകാര്‍ നല്‍കിയ സ്ത്രീധനം മുഴുവനും വരനും കൂട്ടരും കൊണ്ടുപോയിട്ടുണ്ട്. ഗുജറാത്തിലെ നപാഡ് വാന്തോ ഗ്രാമത്തില്‍ മെയ് 12ാം തീയതി നടന്ന വിവാഹചടങ്ങിലാണ് നാടകീയസംഭവങ്ങള്‍ നടന്നത്.

വല്ലഭ് വിദ്യാനഗര്‍ സ്വദേശിയായ യുവാവുമായാണ് നപാഡ് സ്വദേശിയായ യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മെയ് 12ന് വിവാഹദിവസം ആഡംബര സെഡാനിലാണ് വരന്‍ വിവാഹവേദിയിലെത്തിയത്. എന്നാല്‍ വേദിയിലെത്തിയത് മുതല്‍ ഇയാള്‍ വധുവിന്റെ ബന്ധുക്കളുമായി ദേഷ്യപ്പെടുകയും തര്‍ക്കത്തിലാവുകയും ചെയ്തു. ഒടുവില്‍ വരനെ അനുനയിപ്പിച്ചാണ് ബന്ധുക്കള്‍ ചടങ്ങ് നടത്താന്‍ സമ്മതിപ്പിച്ചത്. എന്നാല്‍ വിവാഹചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ ഗ്രാമത്തിലെ റോഡുകളെക്കുറിച്ചായി വരന്റെ പരാതി.

തന്റെ കാറിന് ഈ റോഡുകളിലൂടെ വരാനാകില്ലെന്ന് പറഞ്ഞ് ഇയാള്‍ ബഹളംവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് വധുവിനെ കൂട്ടാതെ വരനും കൂട്ടരും വിവാഹവേദിയില്‍നിന്ന് മടങ്ങുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് മരിച്ചതിനാല്‍ സഹോദരനാണ് വധുവിന്റെ വിവാഹത്തിനുള്ള ചിലവുകള്‍ വഹിച്ചിരിക്കുന്നത്. കഷ്ടപ്പെട്ട് സമ്പാദിച്ച സ്ത്രീധനം പോലും കൊണ്ടുപോവുകയും ചെയ്തു.

ഒടുവില്‍ വിവാഹചടങ്ങുകള്‍ ഇങ്ങനെ അവസാനിച്ചതോടെ വധുവിന്റെ കുടുംബം പ്രദേശത്തെ ഒരു എന്‍.ജി.ഒ.യെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ വരന്റെ കുടുംബത്തെ അനുനയിപ്പിച്ച് കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് ഫലംകണ്ടില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്നും എന്‍.ജി.ഒ. ഭാരവാഹികള്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.