CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 39 Minutes 24 Seconds Ago
Breaking Now

ഭാര്യ നന്നായി സംസാരിക്കുന്നില്ല, സാരി ഉടുക്കുന്നത് ശരിയല്ല, പൊരുത്തപ്പെടാനാകുന്നില്ലെന്ന് കുറിപ്പെഴുതി യുവാവ് ആത്മഹത്യ ചെയ്തു

ആറ് മാസം മുമ്പാണ് സമാധാന്റെ വിവാഹം കഴിഞ്ഞത്.

ഭാര്യയുടെ രീതികളുമായി പൊരുത്തപ്പെടാനാവാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗബാദ് സ്വദേശിയായ സമാധാന്‍ സേബിള്‍(24) ആണ് മരിച്ചത്. തിങ്കളാഴ്ച കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയ കുറിപ്പില്‍ നിന്നാണ് യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് മനസ്സിലാക്കുന്നത്. കുറിപ്പില്‍ ഭാര്യ നന്നായി സാരി ഉടുക്കില്ലെന്നും ശരിയായി സംസാരിക്കുകയോ നടക്കുകയോ ചെയ്യില്ലെന്നും എഴുതിയിട്ടുള്ളതായി മുകുന്ദ് വാദി പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ബ്രഹ്മഗിരി പോലീസ് പറഞ്ഞു.

ആറ് മാസം മുമ്പാണ് സമാധാന്റെ വിവാഹം കഴിഞ്ഞത്. ഇയാളെക്കാള്‍ ആറ് വയസ്സ് ഇളയതാണ് ഭാര്യ. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.