
















പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം. വനിതാ സംവരണം നടപ്പാക്കുന്നതിന് കോണ്‍ഗ്രസ് തടസ്സം നില്‍ക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
കോണ്‍ഗ്രസിനോ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കോ വനിതാ സംവരണം തടയാനാകില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സംവരണം ഉറപ്പാക്കുന്നത് ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉറച്ച തീരുമാനമാണ്. സ്ത്രീകള്‍ക്ക് അര്‍ഹമായ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംവരണം വേഗത്തില്‍ നടപ്പാക്കുന്നതിനായി 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി ലോക്സഭാ സീറ്റുകള്‍ പുനര്‍നിര്‍ണയിക്കാന്‍ ലക്ഷ്യമിട്ടുള്ള 131-ാം ഭരണഘടനാ ഭേദഗതി ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് 2026 ഏപ്രിലില്‍ ബില്‍ പരാജയപ്പെട്ടു. നവംബര്‍ 30ന് പാര്‍ലമെന്റ് സമ്മേളനം വീണ്ടും ചേരുമെന്ന് കിരണ്‍ റിജിജു പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അമിത് ഷായുടെ പ്രസ്താവന പുറത്തുവന്നത്. മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിച്ചാണ് വനിതാ സംവരണ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.