CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 31 Minutes 33 Seconds Ago
Breaking Now

പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകന്‍ അറസ്റ്റില്‍; മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണി

'നീ 5 മണിക്ക് ഫ്രീയാണോ ? പുറത്തുപോകാം. 8 മണിക്ക് തിരിച്ചുകൊണ്ടാക്കാം' എന്നാണ് ഒരു സന്ദേശം

പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഗുണ കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. നരേന്ദ്ര കുശ്വാഹ എന്ന അധ്യാപകനാണ് അറസ്റ്റിലായത്.

കുറച്ചുനാളുകളായി പ്രതി വിദ്യാര്‍ത്ഥിനിക്ക് തുടര്‍ച്ചയായി അശ്ലീലവും അനുചിതവുമായ സന്ദേശങ്ങള്‍ അയക്കുകയും, സ്‌കൂളിന് പുറത്തുവെച്ച് ഒറ്റയ്ക്ക് കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥിനി ഇതിന് വഴങ്ങാതെ വന്നതോടെ, പരീക്ഷയില്‍ മാര്‍ക്ക് കുറയ്ക്കുമെന്നും പഠനത്തെ ദോഷകരമായി ബാധിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

തന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കാനും അധ്യാപകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 'നീ 5 മണിക്ക് ഫ്രീയാണോ ? പുറത്തുപോകാം. 8 മണിക്ക് തിരിച്ചുകൊണ്ടാക്കാം' എന്നാണ് ഒരു സന്ദേശം. നീ വ്യത്യസ്തയാണ്, നീ എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്നെ ഉറക്കണം തുടങ്ങിയ സന്ദേശങ്ങളും ഇയാള്‍ കുട്ടിക്ക് അയച്ചിട്ടുണ്ട്. പകരം എന്തും ആവശ്യപ്പെടാമെന്നും ഇയാള്‍ കുട്ടിയോടു പറഞ്ഞു. ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കരുതെന്ന് കുട്ടി പറഞ്ഞതോടെയാണ് മാര്‍ക്ക് കുറയ്ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.

പരീക്ഷാ മാര്‍ക്കുകള്‍ ഉള്‍പ്പെടെ സ്‌കൂളിലെ എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തിലാണെന്നും താന്‍ പറയുന്നത് അനുസരിക്കണമെന്നും അധ്യാപകന്‍ അവകാശപ്പെട്ടതായി വിദ്യാര്‍ത്ഥിനി ആരോപിച്ചു. സ്‌കൂളിനുള്ളില്‍ കര്‍ട്ടന്‍ ഉപയോഗിച്ച് വേര്‍തിരിച്ച ഭാഗത്തിരുന്ന് സംസാരിക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്.

തുടര്‍ച്ചയായ സന്ദേശങ്ങളും ഭീഷണിയും മൂലം മാനസികമായി തകര്‍ന്ന വിദ്യാര്‍ത്ഥിനി അമ്മയോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.