CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 31 Minutes 37 Seconds Ago
Breaking Now

ബിഹാറിലെ എംഎല്‍എ അനന്ത് സിങ്ങിന്റെ മകളുടെ വിവാഹം; കുതിരപ്പന്തയം കാണാന്‍ ലക്ഷങ്ങളെത്തി, 10 കിലോമീറ്റര്‍ ഗതാഗതക്കുരുക്ക്

വിവാഹാഘോഷത്തിലെ പ്രധാന ആകര്‍ഷണമായ കുതിരപ്പന്തയം കാണാന്‍ ആളുകള്‍ വൈദ്യുതിത്തൂണുകളില്‍ വരെ കയറി.

ബിഹാറിലെ മൊകാമ എംഎല്‍എ അനന്ത് സിങ്ങിന്റെ മകള്‍ ശിവാംഗി സിങ്ങിന്റെ വിവാഹം വന്‍ ജനക്കൂട്ടത്തെത്തുടര്‍ന്ന് ഗതാഗതക്കുരുക്കില്‍ മുങ്ങി. പട്‌ന ജില്ലയിലെ നദ്വാന്‍ ഗ്രാമത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ ബിഹാറില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമായി ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്. ഇതോടെ ഗ്രാമത്തിലേക്കുള്ള റോഡുകളിലും പട്‌ന-ബേഗുസരായ് ദേശീയപാതയിലും പത്ത് കിലോമീറ്ററിലേറെ ഗതാഗതക്കുരുക്കുണ്ടായി.

വിവാഹാഘോഷത്തിലെ പ്രധാന ആകര്‍ഷണമായ കുതിരപ്പന്തയം കാണാന്‍ ആളുകള്‍ വൈദ്യുതിത്തൂണുകളില്‍ വരെ കയറി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുതിരപ്പന്തയത്തിന്റെ ഫൈനല്‍ മത്സരം സംഘാടകര്‍ മാറ്റിവെച്ചു. ബിഹാര്‍ നിയമസഭാ സ്പീക്കര്‍ പ്രേം കുമാറിന്റെ വാഹനവ്യൂഹവും ഗതാഗതക്കുരുക്കില്‍പ്പെട്ടു.

ബിഹാറില്‍ 'ഛോട്ടേ സര്‍ക്കാര്‍', 'ദാദാ' എന്നീ പേരുകളില്‍ അറിയപ്പെടുന്ന അനന്ത് സിങ് മകളുടെ വിവാഹത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചിരുന്നു. നാല് ലക്ഷത്തിലധികം പേര്‍ക്ക് ഭക്ഷണം ഒരുക്കിയതിനു പുറമേ കുതിരപ്പന്തയത്തിലെ വിജയിക്ക് മഹീന്ദ്ര ഥാര്‍ സമ്മാനമായി നല്‍കാനും തീരുമാനിച്ചിരുന്നു.

ദിവസങ്ങളായി നടന്നുവന്ന വിവാഹ ഒരുക്കങ്ങളെ നേരത്തെയുണ്ടായ അപ്രതീക്ഷിത മഴ ബാധിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടം എത്തിയതാണ് സംഘാടകര്‍ക്ക് വലിയ വെല്ലുവിളിയായത്. ഗതാഗതക്കുരുക്കിനിടയിലും വരന്റെ വിവാഹഘോഷയാത്ര രാത്രി പത്തുമണിയോടെ നദ്വാനില്‍ എത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.