CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 39 Minutes 16 Seconds Ago
Breaking Now

ഇന്ത്യന്‍ സൈന്യത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പാക് ചാരന്മാരുടെ നുഴഞ്ഞുകയറ്റം; 13 ഗ്രൂപ്പുകളില്‍ സുരക്ഷാ പരിശോധന

രാജ്യത്തെ പ്രതിരോധ-സുരക്ഷാ സ്ഥാപനങ്ങളില്‍ വ്യാപകമായ സുരക്ഷാ പരിശോധന ആരംഭിച്ചു.

ഇന്ത്യന്‍ സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും പ്രതിരോധ മേഖലയിലെ സിവിലിയന്‍ ജീവനക്കാരുടെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പാക് ചാരസംഘടനകളുടെ നുഴഞ്ഞുകയറ്റം കണ്ടെത്തി. ഏകദേശം 13 മുതല്‍ 14 വരെ സ്വകാര്യ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പാക് ചാരന്മാര്‍ അംഗങ്ങളായതായാണ് സുരക്ഷാ ഏജന്‍സികളുടെ കണ്ടെത്തല്‍. സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ പ്രതിരോധ-സുരക്ഷാ സ്ഥാപനങ്ങളില്‍ വ്യാപകമായ സുരക്ഷാ പരിശോധന ആരംഭിച്ചു.

ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ വ്യാജമായി ഉപയോഗിച്ചും മറ്റുള്ളവരുടെ നമ്പറുകള്‍ കൈക്കലാക്കിയും ഗ്രൂപ്പുകളില്‍ പ്രവേശിച്ച ചാരന്മാര്‍ നിശബ്ദ അംഗങ്ങളായി തുടരുകയായിരുന്നു. ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കുന്ന സന്ദേശങ്ങളും രേഖകളും നിരീക്ഷിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഡിആര്‍ഡിഒ ശാസ്ത്രജ്ഞയാണെന്ന് പരിചയപ്പെടുത്തി 'സോണിയ' എന്ന പേരില്‍ ഒരു വനിതാ പാക് ചാരപ്രവര്‍ത്തക ഗ്രൂപ്പില്‍ കടന്നുകയറിയ സംഭവമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇവരുമായി ബന്ധപ്പെട്ട ഒരു സിവിലിയന്‍ ജീവനക്കാരന്‍ പണം വാങ്ങി പ്രതിരോധ മേഖലയിലെ രഹസ്യവിവരങ്ങള്‍ കൈമാറിയതായും സംശയിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് കരസേന, സിആര്‍പിഎഫ്, ബിഎസ്എഫ് ഉള്‍പ്പെടെയുള്ള സേനാവിഭാഗങ്ങളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. അപരിചിതരും സ്ഥിരീകരിക്കാത്തവരുമായ അംഗങ്ങളെ നീക്കം ചെയ്യാനും ഔദ്യോഗികമോ രഹസ്യസ്വഭാവമുള്ളതോ ആയ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോള്‍ പൊതുകമ്പ്യൂട്ടറുകളിലും സൈബര്‍ കഫേകളിലും ജാഗ്രത പാലിക്കണമെന്നും ഉപയോഗശേഷം ലോഗ് ഔട്ട് ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്. സംഭവത്തില്‍ സുരക്ഷാ ഏജന്‍സികള്‍ വിശദമായ അന്വേഷണം തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.