CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 17 Minutes 12 Seconds Ago
Breaking Now

ശുചിമുറിയെന്ന് തെറ്റിദ്ധരിച്ച് എമര്‍ജന്‍സി വാതില്‍ തുറന്നു യാത്രക്കാരി ; പരിഭ്രാന്തി പടര്‍ത്തി

പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലാണ് സംഭവം.

ശുചിമറിയാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്തിന്റെ എമര്‍ജിന്‍സി വാതില്‍ തുറന്ന് യാത്രക്കാരി. ഇതേ തുടര്‍ന്ന് വിമാനത്തിലെ നാല്‍പ്പതോളം യാത്രക്കാരെ പുറത്തിറക്കി. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലാണ് സംഭവം.

യുകെയിലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. മാഞ്ചസ്റ്ററില്‍ നിന്ന് ഇസ്ലാമാബാദിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു പി കെ 702 വിമാനം. യാത്രക്കാരില്‍ ഒരാള്‍ അബദ്ധത്തില്‍ എമര്‍ജന്‍സി വാതില്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായി.

വിമാനം ഏഴു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. യാത്രക്കാര്‍ക്ക് താമസ സൗകര്യവും മറ്റും ഒരുക്കിയതായി വിമാന അനധികൃതര്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.