CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 37 Seconds Ago
Breaking Now

കഞ്ചാവില്‍ ബിരുദം എടുക്കാന്‍ അവസരമൊരുക്കി യൂണിവേഴ്‌സിറ്റികള്‍; ഈ ഉന്നത വിദ്യാഭ്യാസം അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളില്‍!

മെഡിക്കല്‍ കനാബിസ് സയന്‍സ് & തെറ്റാപ്യൂട്ടിക്‌സില്‍ രണ്ട് വര്‍ഷത്തെ മാസ്റ്റര്‍ സയന്‍സ് പ്രോഗ്രാമിനാണ് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് പലവിധ ബോധവത്കരണങ്ങളും യുവാക്കള്‍ക്കും സമൂഹത്തിനും നല്‍കിവരുന്ന കാലമാണിത്. എന്നാല്‍ കഞ്ചാവില്‍ ബിരുദം എടുക്കാന്‍ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുകയാണ് അമേരിക്കയിലെ യൂണിവേഴ്‌സിറ്റികള്‍. കഞ്ചാവില്‍ ഒരു ബിരുദം എടുക്കാന്‍ കൊതിക്കുന്നവര്‍ക്ക് നേരെ യുഎസിലേക്ക് വെച്ചുപിടിക്കാം!

മെഡിക്കല്‍ കനാബിസ് സയന്‍സ് & തെറ്റാപ്യൂട്ടിക്‌സില്‍ രണ്ട് വര്‍ഷത്തെ മാസ്റ്റര്‍ സയന്‍സ് പ്രോഗ്രാമിനാണ് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെഡിക്കല്‍ കനാബിസുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യത്തെ ഗ്രാജുവേറ്റ് പ്രോഗ്രാം ആരംഭിച്ച യൂണിവേഴ്‌സിറ്റിയാണ് ഇത്. 2020ല്‍ തുടങ്ങുന്ന കോഴ്‌സ് കഞ്ചാവിനെ മെഡിക്കല്‍ ഉപയോഗങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനുള്ള വ്യവസായങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. 

മെഡിസിനല്‍ കഞ്ചാവിന്റെ ശാസ്ത്രവും, ക്ലിനിക്കല്‍ ഉപയോഗം, ദോഷഫലങ്ങള്‍, പൊതുജനാരോഗ്യം സംബന്ധിച്ച വിഷയങ്ങള്‍, നിയമങ്ങള്‍, നയങ്ങള്‍ എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയമാകുക. കഞ്ചാവ് വ്യവസായം വളരുന്ന മേഖല ആയതിനാല്‍ ഈ വിഷയത്തില്‍ വിജ്ഞാനമുള്ള ജോലിക്കാരുടെ ആവശ്യം ഏറിവരികയാണെന്ന് മേരിലാന്‍ഡിലെ ഫാര്‍മസി സ്‌കൂള്‍ ഡീന്‍ നതാലി ഡി എഡിംഗ്ടണ്‍ പറഞ്ഞു. 

മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിക്ക് പുറമെ മിഷിഗണിലെ ലേക് സുപ്പീരിയര്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും ഇതുമായി ബന്ധപ്പെട്ട ബിസിനസ്സ് കോഴ്‌സിന് തുടക്കമിട്ടിട്ടുണ്ട്. കഞ്ചാവ് വളര്‍ത്തുന്നത് സംബന്ധിച്ച നിയമങ്ങള്‍ വിവിധ രാജ്യങ്ങളില്‍ മാറിവരുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക ബിരുദം ഓഫര്‍ ചെയ്യപ്പെടുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.