CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 25 Minutes 13 Seconds Ago
Breaking Now

ഞാന്‍ വരുന്നു , അച്ഛനും അമ്മയും നാളെ വരും ; മാധവിന്റെ വാക്കുകള്‍ കുടുംബത്തിന്റെ ഉള്ളു പൊള്ളിക്കുന്നു

അച്ഛനും അമ്മയും ഭക്ഷ്യ വിഷബാധയേറ്റ് നേപ്പാളിലെ ആശുപത്രിയിലാണെന്നാണ് മാധവിനോട് പറഞ്ഞിരിക്കുന്നത്.

ഞാന്‍ നാട്ടിലേക്ക് വരികയാണ്. അച്ഛനും അമ്മയുമെല്ലാം നാളെ വരും.. നേപ്പാളിലെ ദാമനില്‍ റിസോര്‍ട്ടില്‍ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത് കുമാറിന്റെയും ഇന്ദു ലക്ഷ്മിയുടേയും മൂത്തമകന്‍ മാധവ് (6) ബന്ധുവായ അനൂപിനോട് ഫോണില്‍ പറഞ്ഞ വാക്കുകളാണിത്.

അച്ഛനും അമ്മയും ഭക്ഷ്യ വിഷബാധയേറ്റ് നേപ്പാളിലെ ആശുപത്രിയിലാണെന്നാണ് മാധവിനോട് പറഞ്ഞിരിക്കുന്നത്. അവര്‍ക്കും കുഞ്ഞ് അനിയനുമൊപ്പം കഴിയാതെ മറ്റൊരു മുറിയില്‍ ഉറങ്ങിയതിനാലാണ് മാധവ് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്.

രഞ്ജിത്തിന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് കുട്ടി നേപ്പാളില്‍ നിന്നു ഡല്‍ഹിയിലെത്തിയത്. ഇന്ദുലക്ഷ്മിയുടെ സഹോദരി ഭര്‍ത്താവ് അനീഷ് ശ്രീധര്‍ കരസേനയുടെ സിഗ്നല്‍ കോറില്‍ ഉദ്യോഗസ്ഥനാണ്. വിവരം അറിഞ്ഞ ഉടന്‍ ന്യൂഡല്‍ഹിയിലെത്തിയ അനീഷ് അവിടെ നിന്ന് മാധവിനെ നാട്ടിലേക്ക് ഒപ്പം കൂട്ടി.




കൂടുതല്‍വാര്‍ത്തകള്‍.