CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 45 Seconds Ago
Breaking Now

കൊല്ലത്ത് ഒന്നര വയസുകാരിയെ ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു ; കുട്ടി ഗുരുതരാവസ്ഥയില്‍

ആളൊഴിഞ്ഞ ഭാഗത്ത് മൂന്നു ദിവസം മുമ്പാണ് കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്.

കൊല്ലത്ത് നേപ്പാള്‍ സ്വദേശിനിയുടെ ഒന്നര വയസുകാരിയായ മകളെ ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു. കുട്ടി ഗുരുതരാവസ്ഥയിലാണ്. പെരുമ്പുഴ വഞ്ചിമുക്കില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളാണ് പിടിയിലായത്.

നേപ്പാള്‍ സ്വദേശിനിയും മകളും രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ക്കൊപ്പം താമസം തുടങ്ങിയത്. സ്ഥാപനത്തിന്റെ പറമ്പില്‍ ആളൊഴിഞ്ഞ ഭാഗത്ത് മൂന്നു ദിവസം മുമ്പാണ് കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുള്ളതിനാല്‍ കൊലപാതക ശ്രമം നടന്നതായി പോലീസ് സംശയിക്കുന്നു.

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായതായി കണ്ടെത്തി. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുണ്ടറ പോലീസ് പോക്‌സോ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കുട്ടിയുടെ അമ്മയേയും വിശദമായി ചോദ്യം ചെയ്യും.




കൂടുതല്‍വാര്‍ത്തകള്‍.