CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 26 Seconds Ago
Breaking Now

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ യുവമോര്‍ച്ചാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ബിജെപി നേതാക്കളെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി

രാത്രിയോടെ ഖ്വാസിഗുണ്ടിലിലെ ഇയ്ദ്ഗ് ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ബിജെപി നേതാക്കളെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് സംഭവം.. യുവമോര്‍ച്ചാ ജനറല്‍ സെക്രട്ടറി ഫിദാ ഹുസൈന്‍ യാത്തൂ, ഉമര്‍ റാഷിദ് ബെയ്ഗ്, ഉമര്‍ റംസാന്‍ ഹജാം എന്നിവരാണ് കൊല്ലപ്പെട്ടത്.

രാത്രിയോടെ ഖ്വാസിഗുണ്ടിലിലെ ഇയ്ദ്ഗ് ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം. കുല്‍ഗാമിലെ വൈ.കെ. പോരയിലൂടെ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്.

ഓഫീസില്‍ നിന്നും മൂന്നു പേരും കാറില്‍ വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.ആള്‍ട്ടോ കാറിലാണ് ഭീകരര്‍ പ്രദേശത്ത് എത്തിയതെന്നാണ് വിവരം. ആക്രമണം നടത്തിയ ശേഷം ഇതേ വാഹനത്തില്‍ കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.