CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 12 Minutes 54 Seconds Ago
Breaking Now

തെലങ്കാനയില്‍ കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിച്ചു ; യുവതി നടുറോഡില്‍ കുഞ്ഞിന് ജന്മം നല്‍കി ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വിവാദമായതോടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സുപ്രണ്ടിനേയും ഡോക്ടറെയും സസ്‌പെന്‍ഡ് ചെയ്തു.

തെലങ്കാനയില്‍ കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിച്ചു. ഇതേതുടര്‍ന്ന് യുവതി നടുറോഡില്‍ കുഞ്ഞിന് ജന്മം നല്‍കി. നാഗര്‍കുര്‍നൂള്‍ ജില്ലയിലെ അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം.

സംഭവം വിവാദമായതോടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സുപ്രണ്ടിനേയും ഡോക്ടറെയും സസ്‌പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ചയാണ് യുവതിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തി കോവിഡ് പരിശോധന നടത്തിയത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത് കൊണ്ട് യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും വേറെ ആശുപത്രിയില്‍ പോകാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതി ആശുപത്രിയ്ക്ക് പുറത്തുള്ള റോഡില്‍ പ്രസവിക്കുകയായിരുന്നു. പ്രസവ ശേഷം യുവതിയേയും കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.